വെ​ള്ള​റ​ട: രാ​ജ്യാ​ന്ത​ര തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ തെ​ക്ക​ന്‍ കു​രി​ശു​മ​ല​യി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ളും ശു​ശ്രൂ​ഷ​യും സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ മു​ത​ല്‍ വി​വി​ധ സം​ഘ​ട​ന​ക​ള്‍ പു​ല്‍​ക്കൂ​ടു​ക​ളും ക്രി​സ്മ​സ് ട്രീ​യും ഒ​രു​ക്കി. വൈ​കു​ന്നേ​രം ആ​റ് മു​ത​ല്‍ കു​രി​ശു​മ​ല ഡി​വൈ​ന്‍ ബീ​റ്റ്‌​സ് ക​രോ​ള്‍ ശു​ശ്രൂ​ഷ ന​ട​ത്തി.

തു​ട​ര്‍​ന് ആ​ലോ​ഷ​മാ​യ ജ​ന​ന​തി​രു​ന്നാ​ള്‍ ദി​വ്യ​ബ​ലി ന​ട​ന്നു. തെ​ക്ക​ന്‍ കു​രി​ശു​മ​ല സ്പി​രി​ച്ച്വ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഹെ​ന്‍​സി​ലി​ന്‍ ഒ​സി​ഡി മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. തെ​ക്ക​ന്‍ കു​രി​ശു​മ​ല ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​മോ​ണ്‍ വി​ന്‍​സ​ന്‍റ് കെ. ​പീ​റ്റ​ര്‍ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ല്‍​കി.

പീ​സ് ഫെ​സ്റ്റ് 2024 ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് കേ​ക്ക് വി​ത​ര​ണ​വും ന​ട​ന്നു. ശു​ശ്രൂ​ഷ​ക​ളി​ല്‍ ഒ​ട്ടേ​റെ തീ​ര്‍​ഥാ​ട​ക​രും വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.