വീട്ടമ്മയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
1490328
Friday, December 27, 2024 11:03 PM IST
പൂവാർ: വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരുവൈക്കോണം കുഴിവിള ശ്രീ ഭവനിൽ ഉഷ (64)യുടെ മൃതദേഹമാണ് ക്രിസ്മസ് ദിനത്തിന്റെ തലേന്ന് ഇരുവൈക്കോണം പഞ്ചായത്തു കുളത്തിൽ കണ്ടെത്തിയത്.
രാവിലെ ആറോ ടെ കുളത്തിൽ കന്നുകാലികളെ കുളിപ്പിക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. രാത്രി 11 മണിയോടെ വീടിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതായും, അമ്മ ബാത്റൂമിൽ പോകാൻ എണീറ്റതാകാമെന്നു കരുതിയതായും മകൻ പോലീസിനോട് പറഞ്ഞു. ഉഷയുടെ ഭർത്താവ് 2007-ൽ മരണപ്പെട്ടിരുന്നു.
രണ്ടു മക്കളും അമ്മയുടെ സംരക്ഷണത്തിലാണ് വളർന്നത്. മകളുടെ വിവാഹം ആറുമാസം മുമ്പാണ് നടന്നത്. വീട്ടിൽനിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.
പൂവാർ പോലീസ് കേസെടുത്തു. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: ശ്രീധു, അനുശ്രീ. മരുമകൻ: ജെ.എസ്. അഖിൽ. സഞ്ചയനം ഞായർ രാവിലെ എട്ടിന്.