നിര്‍മാണം നടക്കുന്ന വീട്ടില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു
1490329
Friday, December 27, 2024 11:03 PM IST
തിരുവല്ലം: ജ്യേഷ്ഠന്റെ വീടുനിര്‍മാണ ജോലിയില്‍ സഹായിയായിനിന്ന അനുജന് ഷോക്കേറ്റു മരിച്ചു. ഇന്നലെ രാവിലെ ആറുമണിക്കുണ്ടായ സംഭവത്തില്‍ തിരുവല്ലം പുഞ്ചക്കരി ആഴകോണം കുളത്തിന്‍കര വീട്ടില്‍ ശ്രീകണ്ഠന് (42) ആണ് മരിച്ചത്.
സഹോദരന് കുഞ്ഞുമോന്റെ വീടിന്റെ രണ്ടാം നിലയിലെ സിമന്റ് തേക്കുന്ന ജോലിയുടെ സഹായിയായി നില്‍ക്കുകയായിരുന്നു ശ്രീകണ്ഠന്. മുറിക്കുള്ളില്‍ വെളിച്ചം ലഭിക്കുന്നതിനായി ട്യൂബ് ലൈറ്റ് സജ്ജീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
ഭാര്യ: പൈങ്കിളി. മകള്‍: ശ്രീതു. മൃതദേഹം ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തിരുവല്ലം പോലീസ് കേസെടുത്തു.