കിണറ്റിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി
1490275
Friday, December 27, 2024 6:38 AM IST
നെടുമങ്ങാട് : കിണറ്റിൽ അകപ്പെട്ട 62കാരനെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. അരശുപറമ്പ് ജയോധയത്തിൽ ശശികുമാർ (62) ആണ് ബുധനാഴ്ച രാവിലെ 11ന് കിണറ്റിൽ വീണത്.
ഇരുമ്പുവല മാറ്റി കിണർ വൃത്തിയാക്കുന്നതിനിടെ തല കറങ്ങി ശശികുമാർ കിണറ്റിലേക്ക് വീഴുകയായിരുന്നു. സ്ട്രോക്ക് വന്നിട്ടുള്ള ശശികുമാറിന് സംസാരിക്കാനും ബുദ്ധിമുട്ടാണ്. നെടുമങ്ങാട് ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.