ആശ്രിതർക്കു ധനസഹായം അനുവദിക്കാൻ തീരുമാനമായി
1490271
Friday, December 27, 2024 6:28 AM IST
തിരുവനന്തപുരം: നിര്‍ധനരായ വിമുക്ത ഭടന്മാര്ക്കും മരണപ്പെട്ട വിമുക്തഭടന്മാരുടെ ഭാര്യമാര്‍ക്കും ധനസഹായം നൽകാൻ സബ് കളക്ടര്‍ ഒ.വി. ആല്ഫ്രഡിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ സൈനിക ബോര്‍ഡ് യോഗത്തിൽ തീരുമാനമായി. ഇതിനായി ഡിസ്ട്രിക് ബനവലന്റ് ഫണ്ടില്‍ നിന്നും 2,52,000 രൂപ അനുവദിച്ചു.
ജില്ലാ സൈനിക ബോര്‍ഡ് വൈസ് ചെയര്മാന് റിട്ട.ബ്രിഗേഡിയര്‍ എം.കെ. ശശിധരന്, സെക്രട്ടറി ഉഫൈസുദ്ദീന് എം, മറ്റ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.