സെഞ്ച്വറി തികച്ച് വിഴിഞ്ഞം തുറമുഖം
1490263
Friday, December 27, 2024 6:28 AM IST
വിഴിഞ്ഞം: ആറു മാസത്തിനുള്ളിൽ കപ്പൽ വരവിൽ സെഞ്ച്വ റി തികച്ചു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. നൂറ് എന്ന നമ്പർ പൂർത്തിയാക്കി ചരിത്രം കുറിക്കാൻ ക്രിസ്മസ് ദിനത്തിൽ എംഎസ്സിയുടെ കൂറ്റൻ കണ്ടെയ്നർ കപ്പലായ മിഖേല മുംബൈയിൽനിന്ന് തുറമുഖത്ത് അടുത്തു.
299.87 മീറ്റർ നീളവും 12.5 മീറ്റർ ആഴവുമുള്ള മിഖേല 5000 കണ്ടെയ്നറുകൾ ഇറക്കിയശേഷം രണ്ടു ദിവസത്തിനുള്ളിൽ ചൈനയിലേക്ക് മടങ്ങും. ചുരുങ്ങിയ കാലയളവിനുള്ളിൽരണ്ടു ലക്ഷത്തിൽപ്പരം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തും വിഴിഞ്ഞം ചരിത്രം സൃഷ്ടിച്ചു.
ഇക്കഴിഞ്ഞ ജൂലൈ 15ന് ആരംഭിച്ച കപ്പൽ അടുപ്പിക്കൽ വിമർശകരുടെ പോലും പ്രവചനങ്ങൾ തകർത്തെറിഞ്ഞ് മുന്നേറ്റം തുടരുന്നതായാണ് അധികൃതരുടെ വിലയിരുത്തൽ. ദിവസവും രണ്ടു കപ്പലുകൾ വീതം തുറമുഖ വാർഫിൽ അടുപ്പിക്കുന്ന വിധത്തിലാണ് പ്രവർത്തനം.