തിരുവല്ലത്ത് ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു
1490266
Friday, December 27, 2024 6:28 AM IST
തിരുവല്ലം: തിരുവല്ലം പുതുക്കാടിനു സമീപം ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറിനു തീപിടിച്ചു. വ്യാഴാഴ്ച രാത്രി 8.15 ഓടെയായിരുന്നു സംഭവം.
വെള്ളായണി വെസ്റ്റ് പൂങ്കുളം ക്രൈസ്റ്റ്ഭവനിൽ മാർട്ടിൻ-രാജേശ്വരി ദമ്പതികൾ സഞ്ചരിച്ച കാറിന്റെ ബോണറ്റിൽനിന്നും പുക ഉയരുന്നതുകണ്ടതോടെ വാഹനം നിർത്തി പുറത്തിറങ്ങിയ ഉടൻ തീ ആളിക്കത്തി. സമീപത്തുണ്ടായിരുന്നവർ അഗ്നിശമന ഉപകരണം ഉപയോഗിച്ച് അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വിവരമറിഞ്ഞു വിഴിഞ്ഞം ഫയർ ഫോഴ്സ് എത്തി തീ അണച്ചു.
ഗ്രേഡ് എഎസ്ടിഒ ഏങ്കൽസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ, രാജേഷ്, ബിജു, സനൽകുമാർ ഹോം ഗാർഡ്മാരായ സദാശിവൻ, ജോസ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തിത്തിന് കാരണമെന്നു സംശയിക്കുന്നതായി ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു.