തി​രു​വ​ന​ന്ത​പു​രം: ബീ​ഹാ​ര്‍ ഗ​വ​ര്‍​ണ​റാ​യി ചു​മ​ത​ലയേൽക്കാൻ പോ കുന്ന ഗവർണർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മ​ത്തി​ലെ സ്വാ​മി​രെ സന്ദർശിക്കാനെത്തി. ശാ​സ്ത​മം​ഗ​ലം ആ​ശ്ര​മ​ത്തി​ലെ​ത്തി​യ ഗവർണർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ശ്രീ​രാ​മൃ​ഷ്ണ പ​ര​മ​ഹം​സ​രു​ടേ​യും സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റേ​യും ശാ​ര​ദാദേ​വി​യു​ടെ​യും ചി​ത്ര​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. ഗോ​ലോ​കാ​ന​ന്ദ സ്വാ​മി​യു​ടെ അ​ടു​ത്തെ​ത്തി അ​നു​ഗ്ര​ഹം തേ​ടി.

ആ​ശ്ര​മം അ​ധ്യ​ക്ഷ​ന്‍ സ്വാ​മി മോ​ക്ഷ​വ്ര​താ​ന​ന്ദ​യു​മാ​യി അ​ര​മ​ണി​ക്കൂ​റോ​ളം അ​ദ്ദേ​ഹം സം​സാ​രി​ച്ചു. ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മ​ങ്ങ​ളു​മാ​യി ത​നി​ക്കു​ള്ള ബ​ന്ധം വി​ശ​ദീ​ക​രി​ച്ച ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ്വാ​മി വി​വേ​കാ​ന​ന്ദ​നാ​ണ് ത​ന്‍റെ ഊ​ര്‍​ജ​മെ​ന്നു വ്യക്തമാക്കി.

ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ളി​ല്‍ രം​ഗ​നാ​ഥ​സ്വാ​മി​യു​ടെ പ്ര​സം​ഗം ശ്ര​ദ്ധ​യോ​ടെ കേ​ള്‍​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഗ​വ​ര്‍​ണ​ര്‍ വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ഹൃ​ദ​യ​ത്തി​ലേ​റ്റി​യ ഗ​വ​ര്‍​ണ​റാ​യി​രു​ന്നു​വെ​ന്നും പു​തി​യ സ്ഥാ​ന​ത്തും നല്ലരീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യ​ട്ടെ എ​ന്നും സ്വാ​മി മോ​ക്ഷ​വ്ര​താ​ന​ന്ദ ആ​ശം​സി​ച്ചു.