എംടിയെ അനുസ്മരിച്ചു
1490515
Saturday, December 28, 2024 6:26 AM IST
തിരുവനന്തപുരം : പോത്തൻ കോട് ശാന്തിഗിരിയിൽ നട ന്ന എം.ടി. വാസുദേവൻ നാ യർ അനുസ്മരണം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. മലയാള ഭാഷ ഉള്ളിടത്തോളം തുഞ്ചൻപറമ്പ് എന്ന ഒരു പ്രദേശത്തെ ലോകത്തിന്റെ സാഹിത്യ ഭൂപടത്തിൽ അടയാളപ്പെടുത്തിയ വ്യക്തിയാണ് എംടി.
അതിന്റെ തുടക്കം മുതൽ ഇന്നുവരെ അതിലുണ്ടായിരിക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ ചേതോവികാരമായി പ്രവർത്തിച്ചത് എംടി വാസുദേവൻ നായരായിരുന്നു. തുഞ്ചൻ പറമ്പിനെ മലയാള സാഹിത്യത്തിന്റെ പറുദീസയാക്കി മാറ്റിയ മഹാനായ വ്യക്തിത്വമാണ് എംടി.
അരാചകത്വങ്ങളെ മുന്നിൽക്കണ്ട് ഒരു സമൂഹത്തെ കൃത്യമായ ദിശാബോ ധത്തോടെ മുന്നോട്ടു നയിക്കാൻ കഴിയുന്ന എം.ടി. വാ സുദേവൻ നായരെപ്പോലുള്ള ആളുകളാണ് സാഹിത്യത്തെയും കലയുമെല്ലാം അനശ്വരമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.