81 കാരനെ ഇടിച്ച ഓട്ടോ നിർത്താതെ പോയി
1490847
Sunday, December 29, 2024 6:50 AM IST
കാട്ടാക്കട : റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ 81 കാരനെ ഇടിച്ച ഓട്ടോ നിർത്താതെ പോയി. പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയിൻകീഴ് പാപ്പനംകോട് റോഡിൽ ആൽത്തറ ജംഗ്ഷനിലായിരുന്നു സംഭവം.
കേന്ദ്ര പോലീസ് സേനയിൽ ഉദ്യോഗസ്ഥനായിരുന്ന ഗോപി (81) ആണ് അപകടത്തിൽപ്പെട്ടത്. വൈകുന്നേരം ആറിന് അമിത വേഗത്തിൽ വളവിൽ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയാണ് ഓട്ടോ ഇയാളെ ഇടിച്ചത്. അപകടത്തിൽ ഗോപിയുടെ മുഖത്ത് അഞ്ചോളം തുന്നൽ ഉണ്ട്.
മലയിൻകീഴ് നിന്നും പാപ്പനംകോട്ടയ്ക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ ആണ് അപകടം ഉണ്ടാക്കിയത്. മലയിൻകീഴ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.