ആദിവാസി മേഖലയിൽ വീണ്ടും കാട്ടാനകളുടെ ആക്രമണം
1490517
Saturday, December 28, 2024 6:26 AM IST
കാട്ടാക്കട :ആദിവാസി മേഖലയിൽ വീണ്ടും കാട്ടാനകളുടെ ആക്രമണം. വ്യാഴാഴ്ച രാത്രിയിലാണ് കൂട്ടമായി എത്തിയ കാട്ടാനകൾ പ്രദേശത്ത് ഭീതി പടർത്തിയത്.
പട്ടാണിപ്പാറ കമലകം കുന്നതേരി വനവാസി ഊരുകളിൽ കൂട്ടാമായെത്തിയ കാട്ടാനകൾ കൃഷികൾ നശിപ്പിച്ചു. പ്രദേശത്തെ വാഴകളെല്ലാം കാട്ടാനകൾ നശിപ്പിച്ച നിലയിലാണ്. കൈതോട്, വാലിപാറ, പൊടിയം അണകാൽ പ്രദേശങ്ങളിൽ രണ്ടാഴ്ച്ച മുൻപാണ് കാട്ടാനകൾ പ്രദേശത്ത് കൂട്ടമായെത്തി ഭീതിപരത്തിയത്.
അന്നും പ്രദേശത്തെ കൃഷികൾ കാട്ടാനകൾ നശിപ്പിച്ചിരുന്നു. ജനവാസ മേഖലയിൽ കാട്ടാനകളെത്തി കൃഷി നശിപ്പിക്കുന്നത് വ്യാപകമായതോടെ പ്രദേശവാസികൾ അധികൃതർക്ക് നിരവധി പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.