മലയോര ഹൈവേ നിര്‍മാണം; ജോണ്‍സന്റെ വീട് വെള്ളത്തില്‍
1466518
Monday, November 4, 2024 7:01 AM IST
വെള്ളറട: മലയോര ഹൈവേ ഒന്നാം റീച്ചിന്റെ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ കുന്നത്തുകാല്‍ പഞ്ചായത്ത് ഓഫിസിന് എതിര്‍വശത്തായി താമസിക്കുന്ന ജോണ്സൻ എന്നയാളുടെ വീട് വെള്ളത്തിലായി.
വീടിനുള്ളിൽ എല്ലായിടത്തും വെള്ളം നിറഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്. വെള്ളംകെട്ടി നിൽക്കുന്ന വീട്ടിലാണ് നാലംഗ കുടുംബം കഴിയുന്നത്. മുന്‍പ് റോഡ് നിരപ്പിലായിരുന്നു ജോണ്‍സന്റെ വീട്. എന്നാൽ മണ്ണിട്ട് ഉയര്‍ത്തി ഹൈവേ നിര്‍മിച്ചപ്പോള്‍ വീട് കുഴിയിലാവുകയായിരുന്നു. വളരെ ഉയരത്തിലാണ് ഓടയും നിര്‍മിച്ചത്.
നിര്‍മാണ വേളയില്‍ തന്നെ ഈ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന കാര്യം നാട്ടുകാര്‍ അധികൃതരെ അറിയിച്ചിരുന്നതായി പറയുന്നു. മൺകട്ടയിൽ നിർമിച്ച പഴയവീടായതിനാൽ ഏതുനിമിഷവും തകർന്നു വീഴാവുന്ന നിലയിലാണെന്നും വീട്ടുകാർ ഭയപ്പെടുന്നു.