പൊഴിക്കര ബീച്ചിൽ ശുചീകരണം
1460209
Thursday, October 10, 2024 7:07 AM IST
തിരുവല്ലം: മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയിലെ തിരുവല്ലം സോണൽ - വെള്ളാർ, തിരുവല്ലം, പുഞ്ചക്കരി, പൂങ്കുളം വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പനത്തുറ, പൂന്തുറ, പാച്ചല്ലൂർ പ്രദേശങ്ങളിൽ ശുചീകരണം നടത്തി.
കൗൺസിലർമാരായ പനത്തുറ പി. ബൈജു, വി.സത്യവതി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. നഗരസഭ ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത ശുചീകരണത്തിനു തിരുവല്ലം സോണൽ പബ്ലിക് ഹെൽത്ത് ഇൻസ് പെക്ടർ രജിതാറാണി, ജൂണിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.ആർ. സിന്ധു, ശ്രീലത, ശബരിനാഥ് എന്നിവരും സന്നദ്ധ സംഘടന നേതാക്കളായ ഡി.ജയകുമാർ, ഉദയരാജ് ലഗുണ, വാഴമുട്ടം രാധാകൃഷ്ണൻ, തമ്പി ,ആർ.അഭിലാഷ്, ആറ്റോരം സത്യൻ എന്നിവർ നേതൃത്വം നൽകി.