പിതാവിനെ കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ ഉഴമലക്കൽ സ്വദേശി പിടിയിൽ
1458341
Wednesday, October 2, 2024 6:36 AM IST
നെടുമങ്ങാട് : പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ മകനെ പോലീസ് അറസ്റ്റ്ചെയ്തു. ഉഴമലക്കൽ മുൻപാല നസീർ ഹൗസിൽ സജീറി(34)നെയാണ് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്.
2013 ഒക്ടോബർ 23നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ സജീർ പിതാവായ നസീറിനെ (51) തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് ഇയാളെപ്പറ്റി അന്വേഷണം നടക്കുകയായിരുന്നു. ആര്യനാട് എസ്എച്ച്ഒ വി.എസ്.അജിഷിന്റെ നേതൃത്വത്തിൽ എഎസ്ഐ ഷിബു, സിപിഒ മാരായ പ്രശാന്ത്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .
പ്രതിയെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.