ഗ്രാമത്തിന്റെ വഴിമുടക്കി തൊണ്ടി മുതലുകൾ
1452227
Tuesday, September 10, 2024 6:36 AM IST
കാട്ടാക്കട : തൊണ്ടി മുതലുകൾ ഒരു ഗ്രാമത്തിന്റെ വഴിമുടക്കുന്നു. വിളപ്പിൽ പഞ്ചായത്തിലെ ചെറുകാട് ഗ്രാമമാണ് ഈ ദുരിതത്തിലായിക്കുന്നത്. ഗ്രാമവാസികൾ കടന്നുപോകുന്ന റോഡ് പോലീസ് സ്റ്റേഷനു മുന്നിലൂടെയാണ്. എന്നാൽ വിളപ്പിൽശാല പോലീസ് സ്റ്റേഷനു മുന്നിലെ റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന തൊണ്ടിമുതലായ വാഹനങ്ങൾ യാത്രാതടസം സൃഷ്ടിക്കുന്നതായാണ് പരാതി. വീതി കുറഞ്ഞ പഞ്ചായത്ത് റോഡിലൂ ടെ മറ്റു വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്.
2019ലാണ് പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറിയത്. തുടക്കത്തിൽ സമീപത്തെ സ്വകാര്യ പുരയിടത്തിലാണ് ഇവ പാർക്ക് ചെയ്തിരുന്നത്. എന്നാൽ വസ്തു ഉടമ ആവശ്യപ്പെട്ടതിനെ തുടർന്ന് അവിടെനിന്നു പിന്നീടു മാറ്റേണ്ടി വന്നു. ഇതോടെയാണു റോഡ് തന്നെ പോലീസ് പാർക്കിംഗ് കേന്ദ്രമാക്കി മാറ്റിയത്.
കേസുകൾ തീർപ്പാകുന്നതു വരെ വാഹനങ്ങൾ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം പോലീസിനാണ്. എന്നാൽ സ്റ്റേഷൻ പരിസരത്ത് ഇവ പാർക്ക് ചെയ്യാനുള്ള സ്ഥലം ഇല്ലാത്തതാണു പോലീസുകാരെ വലയ്ക്കുന്നത്. കേസുകൾ കോടതിയിൽ തീർപ്പാകുംവരെ വാഹനങ്ങൾ സൂക്ഷിക്കണ്ട ഉത്തരവാദിത്വം പോലീസിനാണ്.
സമീപത്തെവിടെയെങ്കിലും പാർക്കിംഗ് സൗകര്യമൊരുക്കാമെന്നു പഞ്ചായത്ത് ഉറപ്പു നൽകിയിരുന്നുവെങ്കിലും പാലിച്ചില്ല. ചെറുവല്ലി റോഡിൽ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. സ്കൂൾ വാഹനങ്ങൾ ക്കുൾപ്പെടെ ഇതു വഴി പോകാനാകില്ലെന്നു നാട്ടുകാർ പറയു ന്നു. പരാതി പറഞ്ഞ് മടുത്ത പ്ര ദേശവാസികൾ മറ്റു വഴികൾ ആ ലോചിക്കുകയാണ്.