അ​പ​ക​ട ഇ​ന്‍​ഷ്വ​റ​ന്‍​സ് തുക കൈമാറി
Sunday, June 16, 2024 6:58 AM IST
വെ​ള്ള​റ​ട: കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​നി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് മ​ര​ണ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി​ലെ സ​ബ് ഇ​ന്‍്‌​പെ​ക്ട​ര്‍ ഭു​വ​ന​ച​ന്ദ്ര​ന്‍ നാ​യ​രു​ടെ കു​ടും​ബ​ത്തി​ന് അ​പ​ക​ട ഇ​ന്‍​ഷ്വ​റ​ന്‍​സാ​യി 20 ല​ക്ഷം രൂ​പ എ​ഡി​ജി​പി​യും ഇ​ന്‍റ​ലി​ജ​ന്‍​സ് മേ​ധാ​വി​യു​മാ​യ മ​നോ​ജ് എ​ബ്ര​ഹാം കൈ​മാ​റി.

ഭു​വ​ന​ച​ന്ദ്ര​ന്‍ നാ​യ​രു​ടെ മ​രു​ത്തൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് തു​ക ന​ല്‍​കി​യ​ത്. ഭാ​ര്യ ശ്രീ​ക​ല​യും ര​ണ്ട് മ​ക്ക​ളും ചേ​ര്‍​ന്ന് തു​ക ഏ​റ്റ് വാ​ങ്ങി. നെ​യ്യാ​റ്റി​ന്‍​ക​ര ഡി​വൈ​എ​സ്പി അ​മ്മി​ണി​ക്കു​ട്ട​ന്‍, നെ​യ്യാ​റ്റി​ന്‍​ക​ര സ​ബ് ഡി​വി​ഷ​നി​ലെ എ​സ്എ​ച്ച്ഒ​മാ​ര്‍,

കെ​പി​ഒ​എ തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യും കെ​പി​എ​ച്ച്സി​എ​സ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​വു​മാ​യ ആ​ര്‍.​കെ .ജ്യോ​തി​ഷ്, കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ജി​ല്ല പ്ര​സി​ഡ​ന്‍റ് ടി.​വി​ജു, ജി.​വി.​വി​നു, കെ​പി​എ , കെ​പി​ഒ​എ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.