ഉറങ്ങാന്ക്കിടന്ന വൃദ്ധ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍
1418129
Monday, April 22, 2024 10:32 PM IST
വെള്ളറട : വീട്ടിനുള്ളില്‍ ഉറങ്ങാന്ക്കിടന്ന വൃദ്ധയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാക്കുഴി റോഡരികത്ത് വീട്ടില്‍ പരേതനായ ആഞ്ചലോസിന്റെ ഭാര്യ ആയിയമ്മയാണ് (86) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
കൊതുകിന്റെ ശല്യം കാരണം ഉറങ്ങാന്‍ നേരത്ത് ആയിയമ്മയുടെ കിടക്കയ്ക്ക് സമീപം കൊതുകുതിരി കത്തിച്ചു വച്ചിരുന്നു. ഇതില്‍ നിന്നും തീ തുണിയില്‍ പടര്‍ന്നു പിടിച്ചതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. മക്കള്‍: ലിറ്റില്‍ ഫ്ളവര്‍, ജോസഫ് തോമസ്, വിജില, സുനിത. വെള്ളറട പോലീസ് കേസെടുത്തു.