"പെണ്ണടയാളങ്ങൾ- സ്ത്രീ പദവി പഠനം' റിപ്പോർട്ട് പ്രകാശനം ചെയ്തു
1397060
Sunday, March 3, 2024 6:12 AM IST
നെടുമങ്ങാട്: നഗരസഭാ പരിധിയിലെ സ്ത്രീകളുടെ സാമൂഹികാവസ്ഥ മനസിലാക്കുന്നതിനും പ്രശ്നപരിഹാരത്തിന് നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനുമായി തയാറാക്കിയ 'പെണ്ണടയാളങ്ങൾ - സ്ത്രീ പദവി പഠനം ' പദ്ധതി റിപ്പോർട്ട് മന്ത്രി ജി.ആർ.അനിൽ പ്രകാശനം ചെയ്തു.
സ്ത്രീകളുടെ തൊഴിലും സംരക്ഷണവും ശാക്തീകരണവും ഉറപ്പാക്കുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന സർക്കാരാണ് ഇവിടെയുള്ളതെന്ന് മന്ത്രി പറഞ്ഞു. ഫിറ്റ്നസ് സെന്റർ, ഡ്രൈവിംഗ് പരിശീലനം തുടങ്ങി വനിതകൾക്കായി നെടുമങ്ങാട് നഗരസഭ നടപ്പാക്കുന്ന പദ്ധതികളെല്ലാം തന്നെ മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഐസിഡിഎസ് സൂപ്പർവൈസർ എസ്.വിദ്യാ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, നെടുമങ്ങാട് സിഡിപിഒ ജെഷിത. തുടങ്ങിയവർ പങ്കെടുത്തു.