ജില്ലയിലെ റോഡ് നവീകരണം: 84.35 കോടിയുടെ ഭരണാനുമതി
1396870
Saturday, March 2, 2024 6:12 AM IST
തിരുവനന്തപുരം: ജില്ലയുടെ വിവിധ മേഖലകളിലായി 13 റോഡുകളുടെ വികസനത്തിനും നവീകരണത്തിനും 84.35 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
ചിറയിൻകീഴ് മണ്ഡലത്തിലെ അഴൂർ പെരുമാതുറ റോഡിന് 1.5 കോടി, വാമനപുരം മണ്ഡലത്തിലെ ആറന്താനം വെള്ളുമണ്ണടി റോഡിന് നാലുകോടി, കല്ലറ തൊളിക്കുഴി റോഡിന് അഞ്ചു കോടി, വർക്കല മണ്ഡലത്തിലെ മരുതിക്കുന്ന് കാട്ടുപുതുശേരി ഇടവൂർക്കോണം കരവായിക്കോണം കപ്പംവിള മടന്തപ്പച്ച റോഡിന് 12 കോടി, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മാന്പഴക്കര, പെരുംപഴുതൂർ, അരുവിപ്പുറം റോഡുകൾക്ക് ഏഴുകോടി,
പാറശാല മണ്ഡലത്തിലെ പനച്ചമൂട് മുള്ളാലുവിള, മലയിൻകാവ് മുള്ളാലുവിള റോഡുകൾക്ക് ഏഴുകോടി, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽപെട്ട കേശവദാസപുരം-തൈക്കാട് റോഡിന് ഏഴു കോടി, കാട്ടാക്കട മണ്ഡലത്തിലെ വെള്ളൂർക്കോണം-ചീനിവിള, കുന്നുംപാറ-വലിയറത്തല, കുന്നുംപാറ-മേച്ചേൽ, നെടുങ്കുഴി-തിണവിള സിഎടി കോളജ്, ചൊവ്വല്ലൂർ-എൻഎസ്എസ് ഹൈസ്കൂൾ റോഡുകൾക്കായി എട്ടു കോടി, നെടുമങ്ങാട് മണ്ഡലത്തിലെ വേറ്റിനാട് - വേളാവൂർ റോഡിന് ഏഴു കോടി,
അരുവിക്കര മണ്ഡലത്തിലെ പേഴുംമൂട് - പരുത്തിപ്പള്ളി, കാട്ടാക്കട-കോട്ടൂർ റോഡുകൾക്കായി 9.5 കോടി, നേമം മണ്ഡലത്തിലെ തിരുമല-തൃക്കണ്ണാപുരം റോഡിന് എട്ടു കോടി, വാമനപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽപെട്ട കിളിമാനൂർ-തൊളിക്കുഴി റോഡിന് 4.6 കോടി, വട്ടിയൂർക്കാവ് മണ്ഡലത്തിലെ അന്പലമുക്ക്-പരുത്തിപ്പാറ, എൻസിസി റോഡ്, പേരൂർക്കട മണ്ണന്തല റോഡുകൾക്കായി 3.75 കോടി രൂപയുമാണ് അനുവദിച്ചത്.