വിസ്മയക്കാഴ്ചകളുമായി കോട്ടണ്‍ഹിൽ എക്സ്പോ
1396651
Friday, March 1, 2024 5:50 AM IST
തിരുവനന്തപുരം: ദുശ്ശീലങ്ങൾക്ക് അടിമയായതിന്റെ ദുരന്തകഥ പറഞ്ഞ് ലഹരിവിരുദ്ധസന്ദേശം നൽകുന്ന അസ്ഥികൂടം, കുത്തബ് മിനാറും ചന്ദ്രയാൻ മൂന്നും അടക്കം ഇന്ത്യൻ സാമൂഹിക, ശാസ്ത്ര മേഖലകളിലെ ചരിത്രനേട്ടങ്ങൾ വിവരിക്കുന്ന നൂറിലധികം മാതൃകകൾ, ഭാഷാപഠനത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് ചാക്യാർ. കഴിഞ്ഞ ദിവസം കോട്ടണ്‍ ഹിൽ സ്കൂൾ ഒരുക്കിയ പഠനോത്സവമായ കോട്ടണ്‍ഹിൽ എക്സ്പോ കുട്ടികൾക്ക് അറിവും ചിന്തയും പകർന്നുനൽകുന്നതായിരുന്നു.
കഴിഞ്ഞ അധ്യയനവർഷം കുട്ടികളും അധ്യാപകരും ചേർന്ന് കൈവരിച്ച മികവുകളാണ് എക്സ്പോയിൽ പ്രദർശിപ്പിച്ചത്. സയൻസ്, സാമൂഹ്യം, ഗണിതം, ഐടി, ഇക്കോ തുടങ്ങി സ്കൂളിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിലാണ് എക്സ്പോ സംഘടിപ്പിച്ചത്. സമീപ പ്രദേശങ്ങളിലെ എൽപി, യുപി സ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും കോട്ടണ്‍ഹിൽ എക്സ്പോ കാണുന്നതിനായി എത്തിയിരുന്നു.