വേനല്‍ കടുത്തു: അസഹനീയമായ ചൂടിൽ രണ്ടുകന്നുകാലികള്‍ ചത്തു
1394716
Thursday, February 22, 2024 5:46 AM IST
വെള്ളറട: വേനൽ കടുത്തതോടെ പെരുങ്കടവിള പഞ്ചായത്തിലെ വടകര വാര്‍ഡില്‍ രണ്ടു കന്നുകാലികൾ ചത്തു. തെങ്ങുവിളക്കുഴി ബഥേല്‍ ഹൗസില്‍ ടി. രാജന്റെ രണ്ടു പശുക്കളാണ് കഠിനമായചൂടും സൂര്യഘാതവുമേറ്റ് ചത്തത്.
കടുത്ത വേനലില്‍ നീരുറവകളും കിണറുകളും വറ്റിത്തുടങ്ങിയതിനാൽ കന്നുകാലികളെ കുളിപ്പിക്കുന്നതിനും ദാഹജലം നല്‍കുന്നതിനും ക്ഷീരകര്‍ഷകര്‍ നേട്ടോട്ടമോടുകയാണ്. പച്ചപുല്ല് നല്‍കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
സൂര്യാഘാതത്തിൽ മരണപ്പെട്ട ഉരുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഉരുക്കളെ സൗജന്യ നിരക്കില്‍ ഇന്‍ഷ്വറന്‍സ് ചെയ്യുന്നതിനു നടപടി സ്ഥീകരിക്കണമെന്നും പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രനും, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കാനക്കോട് ബാലരാജ്, മൃഗസംരക്ഷണ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.