കളക്ടറും വിദ്യാർഥികളുമായി ആശയ സംവാദം നടത്തി
1394516
Wednesday, February 21, 2024 5:52 AM IST
തിരുവനന്തപുരം: മാർ ഈവാനിയോസ് കോളജിലെ തെരഞ്ഞെടുപ്പ് ബോധവൽക്കരണ സമിതിയുടെയും ജില്ലാ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ വോട്ടർ ബോധവൽക്കരണ സംവാദം ജില്ലാ കളക്ടർ ജറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വിദ്യാർഥികളുമായി സംവദിക്കുകയും ബോധവത്കരണ പദ്ധതിയായ സ്വീപ് ന്റെ ലോഗോ പ്രകാശനവും കളക്ടർ നിർവഹിച്ചു. മാർ ഈവാനിയോസ് കോളജ് പ്രിൻസിപ്പൽ ഫാ. വിൻസി വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് കളക്ടർ അഖിൽ വി.മേനോൻ,
സമിതി കൺവീനറും കോളജ് പൂർവ വിദ്യാർഥി സംഘടന സെക്രട്ടറിയുമായ ഡോ . സുജു സി ജോസഫ്, കോളജ് സെൽഫ് ഫിനാൻസിംഗ് വിഭാഗം ഡയറക്ടർ ഡോ ഉമ്മച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
തെരഞ്ഞെടുപ്പിലെ യുവാക്കളുടെ പ്രാധാന്യം , ജനാധിപത്യത്തിൽ ഓരോ വോട്ടറുടെയും പങ്ക് എന്നീ വിഷയങ്ങളിൽ വിദ്യാർഥികളുമായി ആശയങ്ങൾ പങ്കുവെച്ചു.