പോക്സോ കേസിലെ പ്രതിക്ക് 17 വർഷം കഠിനതടവ്
1394515
Wednesday, February 21, 2024 5:52 AM IST
പാറശാല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് വിവിധ കേസുകളിലായി ശിക്ഷവിധിച്ച് നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജ് എസ്. രമേശ്കുമാര്‍ .
ഉദിയന്‍കുളങ്ങര പരശുവക്കല്‍ സ്വദേശി മാവറതല ധ്രുവം ഭവനില്‍ ഷിനു (41)വിനു എതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനു 17 വര്‍ഷം കഠിന തടവിനും 50000 രൂപ പിഴയുമാണ് വിധിച്ചത്. സമാനമായ മറ്റൊരു കേസിൽ 10വര്‍ഷം കഠിന തടവിനും 30000 രൂപ പിഴയുമാണ് വിധിച്ചത്.
പ്രതി മറ്റുരണ്ടു കേസുകളില്‍ വിചാരണ നേരിടുകയാണ്. 2022-23 കാലഘട്ടങ്ങളിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. പോക്സോ കേസുകള്‍ പാറശാല പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.എസ്.സജിയായിരുന്നു കേസിൽ അന്വേഷണം നടത്തിയത്.