ഭരണകൂടം പരാജയപ്പെട്ടു: പാലോട് രവി
1374865
Friday, December 1, 2023 5:19 AM IST
തിരുവനന്തപുരം: ജനകീയ പ്രശനങ്ങളില്‍ കെടുകര്യസ്ഥതയും അലംഭാവവും മുഖമുദ്രയാക്കിയ സംസ്ഥാന സര്‍ക്കാരിനു വിലക്കയറ്റം പിടിച്ചു നിര്‍ത്താനാകുന്നില്ലെന്നും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂപ്പുകുത്തുകയാണെന്നും ഡിസിസി പ്രസിഡന്റും ഐഎന്‍ടിയുസി ദേശീയ നേതാവുമായ പാലോട് രവി. ജോർജ് മെഴ്സിയർ എൻഡോവ്മെന്റ് വിതരണ ചടങ്ങ് പ്രസ്ക്ലബ് ടിഎൻജി ഹളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരും പാവപ്പെട്ടവരും കൊടിയ ദുരിതമനുഭവിക്കുമ്പോള്‍ ഫലപ്രമായി ഒന്നും ചെയ്യാന്‍ കഴിയാതെ മുഖ്യമന്ത്രിയും പരിവാരങ്ങളും കോടികള്‍ മുടക്കി അര്‍ഥമില്ലാത്ത ഊരുചുറ്റല്‍ നടത്തുന്നത് അപഹാസ്യമാണെന്നും പാലോട് രവി പറഞ്ഞു.