മാല പൊട്ടിച്ചെടുത്ത കേസിലെ ഒന്നാം പ്രതി പിടിയില്‍
1337923
Sunday, September 24, 2023 12:32 AM IST
പേരൂർക്കട: സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നയാളുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസിലെ ഒന്നാം പ്രതിയെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് മണികണ്ഠേശ്വരം ഇരുകുന്നം മേലത്തുമേലെ തോട്ടിന്‍കര വീട്ടില്‍ മാടന് സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെ (48)യാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.50 ഓടുകൂടി മണികണ്ഠേശ്വരം റോഡിലുളള നവ ജ്യോതി ലൈയിനിനു സമീപം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അജീറിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച ശേഷം കഴുത്തില്‍ ധരിച്ചിരുന്ന എണ്‍പതിനായിരം രൂപ വിലയുളള സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസിലെ ഒന്നാം പ്രതിയാണ് പിടിയിലായ സന്തോഷ്.
പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.