മാതൃവേദി 43-ാമത് ജന്മദിനം ആഘോഷിച്ചു
1337362
Friday, September 22, 2023 1:15 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ഫൊറോന മാതൃ വേദിയുടെ 43 -ാമത് ജന്മദിനം മാതൃ-പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ലൂർദ് ഫൊറോന യൂണിറ്റിൽ ആഘോഷിച്ചു. തിരുവനന്തപുരം ഫൊറോന മാതൃവേദി പ്രസിഡന്റ് ബിനു മോൾ ബേബി അധ്യക്ഷത വഹിച്ചു.
ഫൊറോന വികാരി ഫാ. മോർളി കൈതപ്പറന്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. .അതിരൂപത പിതൃവേദി പ്രസിഡന്റ് ജിനോദ് ഏബ്രഹാം, ഫൊറോന പ്രസിഡന്റ് ടോമി പട്ടശേരി, മാതൃവേദി ലൂർദ് ഫൊറോന യൂണിറ്റ് പ്രസിഡന്റ് മിനി റാഫി, പിതൃവേദി ഫൊറോന സെക്രട്ടറി ജോസഫ് മുരളി ആനന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.
മാതൃവേദിയുടെ മുതിർന്ന അംഗ ടി.സി. റോസമ്മയെ ഫാ. മോർളി കൈതപ്പറന്പിലും ഫൊറോന സമിതിയും ചേർന്നു പൊന്നാട അണിയിച്ചു.