ജനാധിപത്യ കോണ്‍ഗ്രസ് മണ്ഡലം പ്രതിനിധി സമ്മേളനം
1300678
Wednesday, June 7, 2023 12:11 AM IST
വെള്ളറട: ജനാധിപത്യ കേരള കോണ്‍ഗ്രസ് വെള്ളറട മണ്ഡലം പ്രതിനിധി സമ്മേളനവും പഠനോത്സവും ഉന്നത അധികാര സമിതി അംഗം തോമസ് ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മണലി സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
മുഖ്യ പ്രഭാഷണവും നിര്‍ധനര്‍ക്കുള്ള ചികിത്സസഹായ വിതരണവും ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ആന്റണി വെള്ളറട നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കു പഠനോപകരണവിതരണം ജില്ലാ വൈസ് പ്രസിഡന്റ് കല്ലട നാരായണ പിള്ള വിതരണം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു പരിക്ഷകളില്‍ മികച്ച വിജയം നേടിയവരെ ജില്ലാ ജനറല്‍ സെക്രട്ടറി വിനയചന്ദ്രന് അനുമോദിച്ചു. സംസ്ഥാന കമ്മിറ്റിയംഗം റോബിന് പ്ലാവിള മുഖ്യസന്ദേശം നല്കി.
ജെ. ജസ്റ്റിന്‍രാജ്,സ്വാമിദാസ് മാസ്റ്റര്‍, കൊല്ലയില്‍ അനീഷ്, ആനപ്പാറ രഞ്ജിത്ത്, പാലിയോട് വിജയന് വെള്ളറട ഷാജഹാന്, കെ. പൊന്നുമണി തുടങ്ങിയവര്‍ പ്രസംഗിച്ചു. കിള്ളിയൂര്‍ ജയന് സ്വാഗതവും നിയോജകമണ്ഡലം ട്രഷറര്‍ സി. അജി നന്ദിയും പറഞ്ഞു.