സ്കൂൾ തുറക്കൽ: നാളെ മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍
1298787
Wednesday, May 31, 2023 4:27 AM IST
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
സ്കൂള്‍ സോണുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ ഗതാഗത തടസമുണ്ടാകാതെയും, അപകട ങ്ങളുണ്ടാകാതെയും സുരക്ഷിതമായ സ്ഥലങ്ങളില്‍ നിര്‍ത്തി വിദ്യാർഥികളെ ഇറക്കേണ്ടതും തിരികെ കയറ്റി കൊണ്ടു പോകേണ്ടതുമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപമുള്ള റോഡുകളിലും, പരിസര റോഡുകളിലും വാഹന പാര്‍ക്കിംഗ്, വഴിയോര കച്ചവടങ്ങള്‍ എന്നിവ അനുവദിക്കില്ല.
അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.
അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ വിദ്യാർഥികളെ വാഹനത്തില്‍ കൊണ്ടുപോകാന്‍ പാടില്ല.
സ്കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള ഫിറ്റ്നസ്,പെര്‍മിറ്റ് എന്നിവ ഉണ്ടായിരിക്കേ ണ്ടതും,നിബന്ധനകള്‍ കര്‍ശനമായി പാലിച്ചിരിക്കേണ്ടതും നിയമപ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങള്‍ വാഹനത്തില്‍ ഉണ്ടായിരിക്കണം.
സ്കൂള്‍ വാഹനങ്ങള്‍, സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ പാര്‍ക്ക് ചെയ്ത് വിദ്യാർഥികളെ കയറ്റേണ്ടതും, ഇറക്കേണ്ടതുമാണ്.
സ്വകാര്യ വാഹനങ്ങള്‍ വിദ്യാർഥികളെ ഇറക്കിയ ശേഷം സ്കൂള്‍ സോണിലെ റോഡുകളിലോ, നഗരത്തിലെ പ്രധാന റോഡുകളിലോ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
സ്കൂള്‍ സമയം അവസാനിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പു മാത്രമേ സ്വകാര്യ വാഹനങ്ങള്‍ സ്കൂളുകള്‍ക്ക് സമീപം എത്തി വിദ്യാർഥികളെ കയറ്റി കൊണ്ടുപോകാന്‍ പാടുള്ളൂ.
സ്കൂള്‍ സോണുകളില്‍ വാഹനങ്ങള്‍ വേഗത കുറച്ച് പോകേണ്ടതും വിദ്യാർഥികള്‍ റോഡ് മുറിച്ചു കടക്കുന്നതിനായി വാഹനം നിര്‍ത്തി കൊടുക്കേണ്ടതുമാണ്.
സ്കൂള്‍ സമയത്തും, തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലും സ്കൂള്‍ സോണുകളില്‍ ചരക്ക് വാഹനങ്ങള്‍ അനുവദിക്കാത്തതും, അത്തരം വാഹനങ്ങള്‍ ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.
സ്കൂള്‍ കുട്ടികളെ വാഹനത്തില്‍ കയറ്റുന്നതും, ഇറക്കുന്നതും ക്യൂ സംവിധാനത്തിലൂടെ മാത്രം ആകേണ്ടതും കൂടാതെ വാഹനത്തിന്റെ മുന്‍വശത്തു കൂടെയോ, പിന്‍വശത്തു കൂടെയോ എതിര്‍വശത്തേക്ക് പോകുമ്പോഴും വിദ്യാർഥികള്‍ റോഡ് മുറിച്ചു കടക്കുമ്പോഴും വാഹന ങ്ങളിലെ ഡ്രൈവര്‍മാര്‍, സഹായികള്‍ എന്നിവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതും വിദ്യാർഥികളുടെ സുരക്ഷിതത്വം സ്കൂള്‍ അധികൃതര്‍ ഉറപ്പു വരുത്തേണ്ടതുമാണ്.
ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും,നിർദ്ദേശങ്ങൾക്കും: ഫോൺ:9497930055,9497987001,9497987002