വലിച്ചെറിയല്‍ മുക്ത പ്രഖ്യാപനം
1297898
Sunday, May 28, 2023 2:58 AM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്തിലെ പാല്‍ക്കുളങ്ങര വാര്‍ഡിനെ വലിച്ചെറിയല്‍ മുക്ത വാര്‍ഡ് പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാല്കൃഷ്ണന് ഉദ്ഘാടനം ചെയ്തു. എല്ലാ വീടുകളിലും ജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ബയോബിന്നുകള്‍ വിതരണം ചെയ്യും. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കാനക്കോട് ബാലരാജ്, അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഹരിന്‍ ബോസ്, നവകേരളം റിസോഴ്സ്പേഴ്സന്‍ ചാള്‍സ്, പ്രമീള ജോണ്‍, ഫ്രാങ്ക്ളിന്, ഗ്രീഷ്മ, ബിന്ദു സതീഷ്, ലളിതകുമാരി, ശ്രീജ, വസന്തകുമാരി, ലതിക തുടങ്ങിയവര്‍ സംസാരിച്ചു.