പുല്ലമ്പാറ പഞ്ചായത്ത് ബജറ്റ്
1282257
Wednesday, March 29, 2023 11:36 PM IST
വെഞ്ഞാറമൂട് : കാർബൺ ന്യൂട്രൽ, ഭവന നിർമാണം, തൊഴിൽ സംരംഭകത്വ പ്രോത്സാഹനം എന്നിവയ്ക്കു മുൻഗണന നൽകി പുല്ലമ്പാറ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 35.80 കോടി രൂപ വരവും 35.56 കോടി രൂപ ചെലവും 2.21 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് എസ്.ആർ. അശ്വതി അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണത്തിനായി 40 ലക്ഷം രൂപയും കാർഷിക മേഖലയ്ക്കായി 64.70 ല ക്ഷം രൂപയും വനിതാ ശിശുക്ഷ േമത്തിനായി 26 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വയോജന ക്ഷേമം, ദാരിദ്ര്യ നിർമാർജനം, തെരുവ് വിളക്ക് പരിപാലനം എന്നിവയ്ക്കും ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്.