പാലോട് : ഉത്സവപ്പറമ്പിൽ ഡാൻസ് കളിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. ഇടവം സ്വദേശി അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽവിതുര ചാരുപാറ ഗൗരി സദനം വീട്ടിൽ രഞ്ജിത്ത് (35), ഇടിഞ്ഞാർ ഇടവം റാണി ഭവനിൽ ഷിബു( ചപ്പാത്തി ഷിബു ,39), വിതുര ചാരു പാറ ശ്രീനന്ദനം വീട്ടിൽ സനൽകുമാർ (42) എന്നിവരാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവശേഷം ഒളിവിലായിരുന്ന പ്രതികളെ നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ പാലോട് സി ഐ പി. ഷാജിമോൻ, എസ്ഐഎ നിസാറുദ്ദീൻ, എഎസ് ഐ അൽ അമാൻ, സിപിഒമാരായ വിനീത്, ദിലീപ്, ബൈജു എന്നിവരുടെ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.