കുരിശുമലയിലേക്ക് തീർഥാടകരുടെ ഒഴുക്ക്
1280602
Friday, March 24, 2023 11:05 PM IST
വെള്ളറട : തെക്കന്‍ കുരിശുമല 66-ാമത് മഹാതീര്‍ഥാടനത്തിന്റെ അഞ്ചാം നാളിലും തീര്‍ഥാടക പ്രവാഹം. തിരക്കുകാരണം വാഹനങ്ങൾ കൂതാളി ജംഗ്ഷനില്‍ നിയന്ത്രിച്ചു. സംഗമവേദിയില്‍ രാവിലെ ആറിന് പ്രഭാതവന്ദനവും സങ്കീര്ത്തനപാരായണവും ഏഴിന് ദിവ്യബലിയും നടന്നു.
ഉണ്ടന്‍കോട് ഫൊറോനാ വികാരി ഫാ.എം.കെ.ക്രിസ്തുദാസ് മുഖ്യകാര്‍മികത്വം വഹിച്ചു. നെറുകയില്‍ 6.30 നും എട്ടിനും നാലിനുമുള്ള ദിവ്യബലിക്ക് ഫാ. മനോഹിയം സേവ്യര്‍ , ഫാ.ജസ്റ്റിന് ഫ്രാന്‍സിസ്, ഫാ.മനോജ് എന്നിവര്‍ കാര്‍മികരായി. ആരാധനാ ചാപ്പലില്‍ രാവിലെ ആറിനും 10 നും ഉച്ചകഴിഞ്ഞ് മൂന്നിനും 8.30 നും ദിവ്യകാരുണ്യാരാധന, ആശീര്‍വാദം, കുമ്പസാരം, കരുണ കൊന്ത, നിത്യജീവിത അനുഭവധ്യാനം, ദിവ്യബലി എന്നിവ നടത്തി. ശുശ്രൂഷകള്‍ക്ക് ഫാ.യോശുദാസ് പ്രകാശ്, ഫാ.വര്‍ഗീസ് ഹൃദയദാസന്, ഡോ.അലോഷ്യസ് എന്നിവര്‍ നേതൃത്വം നല്കി. സംഗമവേദിയില്‍ രാവിലെ 8.30,പത്ത്, വൈകുന്നേരം മൂന്നിനും നടന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് റവ.ബി.എം.ശാലോം, ഫാ.അനില്‍കുമാര്‍ എസ്എം, മേജര്‍ ജയിംസ്, മേജര്‍ ബി.സാലു, ലഫ്റ്റനന്റ് കേണല്‍ ജെ. ദാനിയേല്‍ ജെ.രാജ് എന്നിവര്‍ നേതൃത്വം നല്കി. 8.30 ന് ആനപ്പാറ ഫാത്തിമമാതാ കുരിശടിയില്‍ നിന്നും ആരംഭിച്ച പരിഹാര സ്ലീവാപാത സെന്റ് വിന്‍സെന്റ് ഡി.പോള്‍ സൊസൈറ്റി നെയ്യാറ്റിന്‍കര സെന്‍ട്രല്‍ കൗണ്‍സില്‍ നയിച്ചു.
സംഗമവേദിയില്‍ സിറോ മലങ്കരക്രമത്തില്‍ നടന്ന പൊന്തിഫ്രിക്കല് ദിവ്യബലിക്ക് പാറശാല ബിഷപ് ഡോ. തോമസ് മാര്‍ യൗസേബിയോസ് മുഖ്യ കാര്‍മികത്വം വഹിച്ചു.ആറിന് മോണ്‍.ഡോ.വിന്‍സന്റ് കെ.പീറ്ററിന്റെ അധ്യക്ഷതയിൽ ചേർന്ന മാധ്യമവിചാരം ജില്ലാപഞ്ചായത്ത് അംഗം അന്‍സജിതാ റസല്‍ ഉദ്ഘാടനം ചെയ്തു. ശ്രീദേവിപിള്ള, അഡ്വ.ലക്ഷ്മിശ്രീ, സണ്ണിക്കുട്ടി ഏബ്രഹാം, ഫാ.സുനില്‍ സി. കപ്പൂച്ചിന്‍, ജെ.സഹായദാസ്, മോഹന്‍ദാസ്, ഫാ.സാവിയോ ഫ്രാന്‍സിസ്, ഷീജ എന്നിവർ പ്രസംഗിച്ചു.