വെൽനെസ് സെന്റർ ഉദ്ഘാടനം ചെയ്തു
1279735
Tuesday, March 21, 2023 11:05 PM IST
തിരുവനന്തപുരം: ബീവറേജസ് കോർപറേഷനിലെ ജീവനക്കാരുടെ മാനസിക സമ്മർദം ലഘുകരിക്കുന്നതിനും ഡോക്ടറുടെ സേവനം ഉൾപെടുതിയുള്ള വെൽനെസ് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.കൊണ്ട് തുടക്കം കുറിച്ചു.
ബെവ്കോ ചില്ലറ വിൽപ്പന ശാലയിലെ ജീവനക്കാരിൽ മാനസിക സമ്മർദം വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തിലാണ് കോർപറേഷൻ ആസ്ഥാനത്തു ഇത്തരം ഒരു സംവിധാനം ഒരുക്കിയത്. സിഎംഡി യോഗേഷ് ഗുപ്ത അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡോ. മഹേഷ്, . ശശിധരൻ നായർ, സി.പി.വിനോദ് എന്നിവർ പ്രസംഗിച്ചു. ചൊവ്വ വെള്ളി ദിവസങ്ങളിൽ ഡോക്ടറുടെ സേവനം ലഭ്യമാകും.