കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന​ത് മ​തേ​ത​ര ജാ​ഥ: വി​ശ്വ​നാ​ഥ പെ​രു​മാ​ൾ
Monday, March 20, 2023 11:57 PM IST
പേ​രൂ​ർ​ക്ക​ട: ന​രേ​ന്ദ്ര​മോ​ദി ഹി​ന്ദു​ത്വ​യാ​ത്ര ന​ട​ത്തു​മ്പോ​ള്‍ കോ​ണ്‍​ഗ്ര​സ് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ഐ​ക്യം ഉ​റ​പ്പി​ക്കു​വാ​ന്‍ മ​തേ​ത​ര സം​ര​ക്ഷ​ണ യാ​ത്ര​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്ന് എ​ഐസിസി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​വി​ശ്വ​നാ​ഥ പെ​രു​മാ​ൾ. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ രാ​ജ്യ​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന ദേ​ശ​വ്യാ​പ​ക പ്ര​തി​ഷേ​ധ പ​രി​പാ​ടി​യു​ടെ ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം ചെയ്യുകയായിരുന്നു അദ്ദേഹം. വ​ട്ടി​യൂ​ര്‍​ക്കാ​വ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശാ​സ്ത​മം​ഗ​ലം എ​സ്ബി​ഐ ഓ​ഫീ​സി​നു​മു​മ്പി​ല്‍ സം ഘടിപ്പിച്ച പരിപാടിയിൽ ഡി​സിസി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി അ​ധ്യക്ഷ​ത വ​ഹി​ച്ചു. വി.​എ​സ്. ശി​വ​കു​മാ​ര്‍, ടി. ​ശ​ര​ത്ച​ന്ദ്രപ്ര​സാ​ദ്, വെ​ള്ളൈ​ക്ക​ട​വ് വേ​ണു​കു​മാ​ര്‍, ആ​ർ. ല​ക്ഷ്മി, മ​ണ്ണാം​മൂ​ല രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.