യുകെയില്‍ മരിച്ച യുവാവിന്റെ മൃതദേഹം ഒന്‍പതിന് നാട്ടിലെത്തും
1265658
Tuesday, February 7, 2023 1:18 AM IST
പാറശാല: യുകെയില്‍ മരിച്ച നഴ്സിന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തും. ഉദിയന്‍കുളങ്ങര ഇലങ്കം ലൈന്‍ അരുണിമയില്‍ അഡ്വ. മുരളീധരന് നായരുടെയും ശാന്തിയുടെയും മകന് എം.എസ്.അരുണ്‍ (33)ന്റെ മൃതദേഹം ഒമ്പതിന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും.
കഴിഞ്ഞ ഒരു വര്‍ഷമായി യുകെയിലെ കൊവന്‍ട്രി എന്‍എച്ച്എസ് ഗവണ്മെന്റ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്ന അരുണ്‍ കഴിഞ്ഞ 19 നാണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. ഭാര്യ ആര്യ എസ്. നായര്‍. മകള്‍: ആരാധ്യ. സംസ്കാരം ഒമ്പതിന് രാവിലെ എട്ടിന് ഉദിയന്‍കുളങ്ങര ജംഗ്ഷനില്‍ ഇലങ്കം ലൈനില്‍ വീട്ടുവളപ്പില്‍.