വ​ധ​ശ്ര​മ​ം: ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി 10 വ​ർ​ഷ​ത്തിനുശേ​ഷം പി​ടി​യി​ൽ
Friday, January 27, 2023 11:59 PM IST
ശ്രീ​കാ​ര്യം : ​വ​ധ​ശ്ര​മ​ക്കേ​സിലു​ൾ​പ്പെ​ട്ട് 2013ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യശേ​ഷം കോ​ട​തി​യി​ൽ വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​കാ​തെ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ പത്തുവർ ഷത്തിനു ശേഷം പി​ടി​കൂ​ടി. ചെ​ല്ല​മം​ഗ​ലം വാ​ർ​ഡി​ൽ ക​രി​യം അ​ജി​ത്ത് ന​ഗ​ർ തി​രു​വാ​തി​ര വീ​ട്ടി​ൽ ബി​ജോ​യ് സ​ഞ്ജീവ​ (45) നെ​യാ​ണ് ശ്രീ​കാ​ര്യം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​രി​യം സ്വ​ദേ​ശി ഷാ​ജിമോ​നെ മാ​ര​ക​മാ​യി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേസിലെ പ്ര​തി​യാ​യ ഇ​യാ​ളെ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ശ്രീ​കാ​ര്യം എ​സ്​എ​ച്ച്ഒ കെ.​ആ​ർ. ബി​ജു, ക്രൈം ​എ​സ്​ഐ എം. പ്ര​ശാ​ന്ത്, ​സിപിഒ​മാ​രാ​യ വി​നീ​ത് കു​മാ​ർ, കെ.വി. പ്ര​ശാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി ബി​ജോ​യി​യെ ബാം​ഗ്ലൂ​രി​ലെ ഒ​ളി സ​ങ്കേ​ത​ത്തി​ൽനി​ന്നു പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ റി​മാ​ൻഡ് ചെ​യ്തു.