മാല കവർച്ചയും പീഡനവും; പ്രതി പിടിയിൽ
1247079
Friday, December 9, 2022 12:29 AM IST
പേരൂർക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും മാല കവരുകയും ചെയ്ത പ്രതിയെ കരമന പോലീസ് പിടികൂടി. പാറശാല സ്വദേശി ജിത്തു എന്നു വിളിക്കുന്ന അജിത്ത് (18) ആണ് പിടിയിലായത്.
കരമന സ്വദേശിനിയായ 16കാരിയുടെ സ്വർണമാലയാണ് ഇയാൾ കളിയിക്കാവിള ഭാഗത്ത് വച്ച് അപഹരിക്കുകയും പിന്നീട് ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തത്.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ തമ്പാനൂർ ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. കരമന സിഐ സുജിത്ത്, എസ്ഐ സുധി, സിപിഒമാരായ ഷിജി വിൻസന്റ്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.