റെയിൽവേ മന്ത്രാലയത്തിനു കീഴിലെ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡിൽ എൻജിനിയർ തസ്തികകളിലായി 60 ഒഴിവ്. അസമിലെ വിവിധ പ്രോജക്ട് സൈറ്റുകളിൽ കരാർ നിയമനമാണ്. ഡിസം. 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: അസി. ഹൈവേ എൻജിനിയർ, അസി. ബ്രിഡ്ജ്/സ്ട്രക്ചറൽ എൻജിനിയർ, ക്വാളിറ്റി കൺട്രോൾ എൻജിനിയർ.
യോഗ്യത: സിവിൽ എൻജിനിയറിംഗിൽ ഡിപ്ലോമ/ബിരുദം/പിജി. ഡിപ്ലോമ-10, ബിരുദം-5, പിജി-3 വർഷം ജോലിപരിചയം വേണം.
പ്രായപരിധി: 40. www.rites.com