ആണവോർജ വകുപ്പിനു കീഴിൽ ഹൈദരാബാദിലെ ന്യൂക്ലിയർ ഫ്യുവൽ കോംപ്ലക്സിൽ 300 ഐടിഐ ട്രേഡ് അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. നവംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, ടർണർ, ഇലക്ട്രീഷൻ, മെഷിനിസ്റ്റ്, അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്)/കെമിക്കൽ പ്ലാന്റ് ഓപ്പറേറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രോണിക്സ് മെക്കാനിക്, ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്),
മോട്ടർ മെക്കാനിക്സ് (വെഹിക്കിൾ), ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡീസൽ മെക്കാനിക്, കാർപെന്റർ, പ്ലംബർ, വെൽഡർ, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്). യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയവും.
പ്രായം: 18-25. സ്റ്റൈപൻഡ്: 7700-8050. www.nfc.gov.in