സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ട്രേഡ് ഫിനാൻസ് ഓഫീസർ തസ്തികയിൽ 150 ഒഴിവ്. ജൂണ്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എംഎംജിഎസ് 2 വിഭാഗം തസ്തികയാണ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. നിയമനം ഹൈദരാബാദിലും കോൽക്കത്തയിലും.
യോഗ്യത: ബിരുദവും ഐഐബിഎഫ് ഫോറെക്സ് സർട്ടിഫിക്കറ്റ് യോഗ്യതയും ഷെഡ്യൂൾഡ് ബാങ്കുകളിൽ ട്രേഡ് ഫിനാൻസ് പ്രോസസിംഗുമായി ബന്ധപ്പെട്ടു 2 വർഷം എക്സിക്യൂട്ടീവ്/സൂപ്പർവൈസറി ജോലിപരിചയവും വേണം.
പ്രായം: 23-32 (സംവരണ വിഭാഗക്കാർക്ക് ഇളവ്), നിയമനം ഇന്റർവ്യൂ മുഖേന. ഇതു കൂടാതെ വിവിധ തസ്തികകളിലെ 31 ഒഴിവുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
www.bank.sbi.co.in, www.sbi.co.in