ഡൽഹിയിലെ കേന്ദ്രസർക്കാർ ആശുപത്രികളിലെ പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ള ഒഴിവുകളിലേക്കു വാക് ഇൻ ഇന്റർവ്യൂ വഴി നിയമനം. 393 ഒഴിവുണ്ട്. ഉദ്യോഗാർഥികളെ എംപാനൽ ചെയ്തായിരിക്കും നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 12.
പ്രധാന തസ്തികകൾ: മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, റേഡിയോഗ്രഫർ, ടെക്നോളജിസ്റ്റ്, ഫാർമസിസ്റ്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ജൂണിയർ ഫിസിയോതെറാപ്പിസ്റ്റ്, പിസിഎം, ഇഎംടി, എംഎൽടി, പിസിസി, ലാബ് അറ്റൻഡന്റ്, റിസർച്ച് അസിസ്റ്റന്റ്, ജൂണിയർ ഹിന്ദി ട്രാൻസ്ലേറ്റർ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
= www.becil.com