ചേ​ല​ക്ക​ര​യു​ടെ സ്ഥാ​നാ​ർ​ഥിയായി ബാ​ലേ​ട്ട​ൻ
Sunday, November 10, 2024 6:36 AM IST
തി​രു​വി​ല്വാ​മ​ല: എ​ല്ലാം ദൈ​വാ​നു​ഗ്ര​ഹ​മാ​ണെ​ന്നും തീ​രെ പ്ര​തീ​ക്ഷി​ക്കാ​തെ​യാ​ണു ത​നി​ക്ക് ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി ത്വം ല​ഭി​ച്ച​തെ​ന്നും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ബാ​ല​കൃ​ഷ് ണ​ൻ. ദി​വ​സ​വും പു​ല​ർ​ച്ചെ തി​രു​വി​ല്വാ​മ​ല വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ലും പ​റ​ക്കോ​ട്ടു​കാ​വി​ലും ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ചേ​ല​ക്ക​ര​യു​ടെ ബാ​ലേ​ട്ട​ൻ എ​ന്നു പ്ര​ചാ​ര​ണ​ത്തി​ലു​ട​നീ​ളം നീ​ട്ടി വി​ളി​ക്കു​ന്ന നാ​ട്ടു​കാ​ര​നാ​യ ബാ​ല​കൃ​ഷ്ണ​ൻ പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്. രാ​വി​ലെ അഞ്ചി ന് ​ക്ഷേ​ത്രദ​ർ​ശ​നം ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി 6.30ന് ​പ​ര്യ​ട​ന​ം ആരം ഭിക്കും.
ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തോ​ടെ ചേ​ല​ക്ക​ര​യി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​ നുവേ​ദിയൊരു​ങ്ങി​യെ​ന്ന് ബാ​ല​കൃ​ഷ് ണ​ൻ പ​റ​ഞ്ഞു.

ര​ണ്ടാം​ഘ​ട്ട​ പ്ര​ചാ​ര​ണ​ം ഇ​ന്ന​ലെ മു​ള്ളൂ​ർ​ക്ക​ര​യി​ലാ​യി​രു​ന്നു. പാ​റ​പ്പു​റ​ത്തുനി​ന്നാ​യിരുന്നു തു​ട​ക്കം. നി​വേ​ദി​ത സു​ബ്രഹ്മ​ണ്യ​ൻ പ്ര​ചാ​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ഉ​ദ് ഘാ​ട​നം ചെ​യ്ത ബി​ഡി​ജെ​എ​സ് ക​ൺ​വൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. അ​മ്പ​ലന​ട, വ​ളവ്, കൊ​ല്ല​മാ​ക്ക്, മ​ണ്ഡ​ലംകു​ന്ന് കോ​ള​നി തു​ട​ങ്ങി വി​വി​ധ ചെ​റി​യ സെ​ന്‍ററു​ക​ൾ പി​ന്നി​ട്ട് തി​ര​ക്കി​ട്ട പ്ര​ചാ​ര​ണ​യാ​ത്ര.

ഗ്രാ​മീ​ണസൗ​ന്ദ​ര്യം നി​റ​ഞ്ഞ നെ​ൽ​പ്പാട​ങ്ങ​ൾ​ക്കി​ട​യി​ൽ ചെ​റി​യ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ചെ​റി​യ പ്ര​സം​ഗം ന​ട​ത്തി​യും വോ​ട്ട​ർ​മാ​രോ​ട് കു​ശ​ലംപ​റ​ഞ്ഞ് വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി​യും പ്ര​ചാ​ര​ണവാ​ഹ​ന​ത്തി​നൊ​പ്പം കൈ‌വീ​ശീ​യും തൊ​ഴു​തുമാ​ണ് വോ​ട്ട​ഭ്യ​ർ​ഥ​ന. ക​ർ​ഷ​ക​രും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും ഏ​റെ​യു​ള്ള മ​ണ്ഡ​ല​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കു സ​ഹാ​യം ല​ഭ്യ​മാ​കു​ന്ന പ​ദ്ധ​തി​ക​ൾ വാ​ഗ്ദാ​നം ചെ​യ്താ​ണു പ്ര​സം​ഗം.

അ​തി​നി​ട​യി​ൽ ഉ​ച്ച​സ​മ​യ​ത്ത് പാ​ഞ്ഞാ​ൾ ല​ക്ഷ്മി നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ലെ പ്ര​സാ​ദ ഊ​ട്ടി​ൽ പ​ങ്കെ​ടു​ത്തു. ഭ​ക്ഷണം ക​ഴി​ഞ്ഞ് വി​ശ്ര​മി​ക്കാ​ൻ സ​മ​യ​മെ​ടു​ക്കാ​തെ അ​ടു​ത്ത സ്ഥ​ല​ത്തേ​ക്ക് പ്ര​ചാ​ര​ണ വാ​ഹ​നം നീ​ങ്ങി.

"സാ​ധാ​ര​ണ ല​ഭി​ക്കു​ന്ന​തി​നെ​ക്കാ​ൾ ന​ല്ല പ്ര​തി​ക​ര​ണ​മാണ് മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം കി​ട്ടു​ന്ന​ത്. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കിട​യി​ലും സ്ത്രീ​ക​ൾ​ക്കി​ട​യി​ലും ആ​വേ​ശം നി​റ​ഞ്ഞ സ്വീ​ക​ര​ണ​മാ​ണു ല​ഭി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ വ​ലി​യ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. ബിജെ പി​ക്ക് ഏ​റെ സ്വാ​ധീ​ന​മു​ള്ള തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മ​ല്ല, മ​റ്റ് എ​ട്ടുപ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​ന്നാ​മ​തെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.'- തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്തി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂടിയാ​യി​രു​ന്ന ബാ​ല​കൃ​ഷ് ണ​ൻ പ​റ​ഞ്ഞു.

വ​ഴി​യി​ലു​ട​നീ​ളം വ്യാ​പാ​രി​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ക​ണ്ട് കൈകൂ​പ്പി വോ​ട്ട​ഭ്യ​ർ​ഥ​ന. വൈ​കീ​ട്ട് കാ​ഞ്ഞി​ര​ക്കു​ഴി കോ​ള​നി​യി​ലെ​ത്തി. മ​ന​പ്പ​ടി​യി​ൽ ഇ​ന്ന​ല​ത്ത പ​ര്യ​ട​നം സ​മാ​പി​ച്ചു. തു​ട​ർ​ന്ന് മ​ള്ളൂ​ർ​ക്ക​ര സെ​ന്‍റ​റി​ൽ സ​മാ​പ​ന പൊ​തു​യോ​ഗം.

ശ​ശി​കു​മാ​ർ പ​ക​വ​ത്ത്