ആമ്പ​ല്ലൂ​രി​ലെ കു​രു​ക്ക​ഴി​ക്കാ​ൻ പു​തി​യ ഗ​താ​ഗ​തപ​രി​ഷ്കാ​രം
Monday, November 11, 2024 6:09 AM IST
ആ​മ്പ​ല്ലൂ​ർ: അ​ടി​പ്പാ​ത നി​ർ​മാ​ണം തു​ട​ങ്ങി​യ​തു മു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ലാ​യ ആ​മ്പ​ല്ലൂ​ർ സെ​ന്‍ററി​ൽ പു​തി​യ ഗ​താ​ഗ​തപ​രി​ഷ്ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. വ​ര​ന്ത​ര​പ്പി​ള്ളി, ക​ല്ലൂ​ർ വ​ഴി ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ മ​ണ്ണു​ത്തി ഭാ​ഗ​ത്തു നി​ന്നു​ള്ള പ്ര​ധാ​ന​പാ​ത​യു​ടെ ഒ​രു വ​ശ​ത്തു​കൂ​ടി എ​തി​ർ​ദി​ശ​യി​ൽ ക​ട​ത്തി​വി​ട്ടാ​ണ് പോ​ലീ​സി​ന്‍റെ പു​തി​യ പ​രീ​ക്ഷ​ണം. നി​ല​വി​ൽ പ​ണി​യി​ല്ലാ​ത്ത റോ​ഡി​ൽ നൂ​റ് മീ​റ്റ​റോ​ളം ഭാ​ഗം കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്ക്‌വ​ച്ച് വേ​ർ​തി​രി​ച്ചി​ട്ടു​ണ്ട്. സി​ഗ്ന​ൽ തു​റ​ന്നാ​ൽ ഇ​തി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് തെ​ക്കു​വ​ശ​ത്തുനി​ന്ന് സ​ർ​വീ​സ് റോ​ഡി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കൊ​പ്പം ദേ​ശീ​യ പാ​ത​യി​ൽ പ്ര​വേ​ശി​ക്കാം. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണു പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കി​യ​ത്.

ഇ​ക്കാര്യ​മാ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​മി​തി, ബ​സ് ഓ​ണ​ർ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​ർ പോ​ലീ​സി​നും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

വ​ര​ന്ത​ര​പ്പി​ള്ളി - ക​ല്ലൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ല​വി​ൽ ആ​മ്പ​ല്ലൂ​ർ പെ​ട്രോ​ൾ പ​മ്പി​നു മു​ൻ​പി​ൽ യു-​ടേ​ൺ തി​രി​ഞ്ഞാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ഇ​ത് ചാ​ല​ക്കു​ടി ഭാ​ഗ​ത്തുനി​ന്ന് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​രു​ക്കി​ൽ​പെ​ടാ​ൻ കാ​ര​ണ​മാ​യി​രു​ന്നു.

ചി​ല സ​മ​യ​ങ്ങ​ളി​ൽ 30 മി​നി​റ്റി​ലേ​റെ​യെ​ടു​ത്താ​ണു വാ​ഹ​ന​ങ്ങ​ൾ ആ​മ്പ​ല്ലൂ​ർ സെ​ന്‍റർ ക​ട​ന്നി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​വു​ക​യും വാ​ഹ​ന​ങ്ങ​ളു​ടെ നി​ര പു​തു​ക്കാ​ട് സി​ഗ്ന​ലും ക​ട​ന്നു​പോ​വു​ക​യു​മു​ണ്ടാ​യി. ഇ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ആ​മ്പ​ല്ലൂ​രി​ലെ പു​തി​യ പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കി​യ​ത്. മ​നു​ഷ്യാ​വ​കാ​ശ പ​രി​സ്ഥി​തി സം​ര​ക്ഷ​ണസ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ സ​ന്തോ​ഷ് ഐ​നി​ക്ക​ത്ത​റ, സ​ന്തോ​ഷ് പു​ളി​ഞ്ചോ​ട്, സി​ന്ധു സ​ന്തോ​ഷ്, സു​രേ​ഷ് ചെ​മ്മ​നാ​ട​ൻ, ബ​സ് ഓ​ണ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റാ​ഫേ​ൽ മാ​ത്യു, സെ​ക്ര​ട്ട​റി എം​.വി. ജോ​ബി, സൈ​റ്റ് എ​ൻ​ജി​നീ​യ​ർ ക​ണ്ണ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ഈ ​ഭാ​ഗ​ത്ത് സ​ർ​വീ​സ് റോ​ഡ് വീ​തി കൂ​ട്ടി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ വീ​തി കൂ​ട്ടു​ന്ന​തി​ന് ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ദേ​ശീ​യ​പാ​ത​യി​ലെ ആ​മ്പ​ല്ലൂ​ർ അ​ടി​പ്പാ​ത​യു​ടെ പ​ണി പു​തി​യ രൂ​പ​രേ​ഖ പ്ര​കാ​രം മൂ​ന്നു ദി​വ​സ​ത്തി​ന​കം ആ​രം​ഭി​ക്കു​മെ​ന്ന് എ​ൻഎ​ച്ച്എ ഐ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ഞ്ചു ദി​വ​സ​മാ​യി​ട്ടും പ​ണി പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല.

സ​ർ​വീ​സ് റോ​ഡ് വീ​തി​കൂ​ട്ടി, വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു തു​ട​ങ്ങി​യാ​ൽ ആ​മ്പ​ല്ലൂ​രി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നാണ് ക​രു​തു​ന്ന​ത്.