വീ​ട് ന​വീ​ക​രി​ച്ചു​ന​ല്‍​കി
Sunday, November 10, 2024 3:26 AM IST
കാ​ട്ടൂ​ര്‍: സ്‌​നേ​ഹ​ക്കൂ​ട് പ​ദ്ധ​തി​യു​മാ​യി​ചേ​ര്‍​ന്ന് പോം​പേ സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് ന​വീ​ക​രി​ച്ചു​ന​ല്‍​കി​യ തി​യ്യ​ത്തു​പ​റ​മ്പി​ല്‍ അ​ജ​യ​ന്‍റെ വീ​ടി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ആ​ര്‍. ബി​ന്ദു നി​ര്‍​വ​ഹി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് നി​ര്‍​മി​ച്ചു​ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ന്ത്രി ആ​ര്‍. ബി​ന്ദു ന​ട​പ്പി​ലാ​ക്കു​ന്നതാണ് പദ്ധതി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ല​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ കെ.​ബി. പ്രി​യ, എ​ന്‍​എ​സ്എ​സ് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​വി. സ​തീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി.​എ. ബ​ഷീ​ര്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​റു​ദ്ദീ​ന്‍, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ വി.​ബി. വി​നി​ത, സൈ​മ​ണ്‍ ജോ​സ്, എം.​കെ. ബൈ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.