ഉ​ദ്യോ​ഗ​സ്ഥ നി​ർ​മി​ത വെ​ള്ള​പ്പൊ​ക്കം; ന​ഷ്ട​പ​രി​ഹാ​രം എ​വി​ടെ?
Monday, November 11, 2024 6:09 AM IST
സ്വന്തം ലേഖകൻ

തൃ​ശൂ​ർ: പീ​ച്ചി ഡാം ​മാ​നേ​ജ്മെ​ന്‍റി​ലു​ണ്ടാ​യ വീ​ഴ്ച​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വ്യാ​പാ​രി​ക​ൾ​ക്കും കൃ​ഷി​ക്കാ​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മു​ണ്ടാ​യ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​ത്തി​നു നൂ​റു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പ​രി​ഹാ​ര​മാ​യി​ല്ല. ക​ള​ക്ട​ർ സ​മ​ർ​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ സ​ർ​ക്കാ​ർ അ​ട​യി​രി​പ്പ് തു​ട​ർ​ന്ന​തോ​ടെ തു​ട​ർ​ന​ട​പ​ടി​ക​ളും സ്തം​ഭി​ച്ചു.

ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​ണ്ടാ​യി​ട്ടും, മ​ഴ​ക​ന​ക്കു​ന്ന​തു​വ​രെ കാ​ത്തി​രു​ന്ന് നാ​ലു ഷ​ട്ട​റു​ക​ൾ 72 ഇ​ഞ്ച് തു​റ​ന്ന​താ​ണ് പ്ര​ള​യ​ത്തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​യ​ത്. പാ​ണ​ഞ്ചേ​രി, പു​ത്തൂ​ർ, ന​ട​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ത്തി​ലാ​യി. പീ​ച്ചി ഡാം ​അ​ണ​ക്കെ​ട്ട് മാ​നേ​ജ്മെ​ന്‍റി​ലെ പി​ഴ​വാ​ണ് പ്ര​തി​സ​ന്ധി​ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. മ​ണ​ലി​പ്പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് കോ​ർ​പ​റേ​ഷ​നി​ലെ 12 ഡി​വി​ഷ​നു​ക​ളി​ലും ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ന​ത്ത​നാ​ശ​മു​ണ്ടാ​യി. പീ​ച്ചി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ഉ​യ​ർ​ത്താ​തെ വീ​ഴ്ച​വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും വെ​ള്ളം അ​ശാ​സ്ത്രീ​യ​മാ​യി തു​റ​ന്നു​വി​ട്ട​തി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ കെ​ടു​തി​ക​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി​ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മി​ല്ല.

ജൂ​ലൈ 27ന് ​കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് കേ​ര​ള​ത്തി​ൽ ക​ന​ത്ത​മ​ഴ​യു​ണ്ടാ​കു​മെ​ന്നു പ്ര​വ​ചി​ച്ചി​രു​ന്നു. പീ​ച്ചി ഡാ​മി​ൽ 27ന് 77.78 ​മീ​റ്റ​റും 28ന് 77.89 ​മീ​റ്റ​റും 29ന് 79.04 ​മീ​റ്റ​റും വെ​ള്ളം നി​റ​ഞ്ഞു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ റൂ​ൾ​ക​ർ​വ് പ്ര​കാ​രം 77.10 മീ​റ്റ​റാ​ണു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. 27നു​ത​ന്നെ ഷ​ട്ട​റു​ക​ൾ​തു​റ​ന്ന് വെ​ള്ളം​ഒ​ഴു​ക്കാ​മാ​യി​രു​ന്നു.

ക​ണ്ണാ​റ, പീ​ച്ചി, മൂ​ർ​ക്ക​നി​ക്ക​ര, പു​ത്തൂ​ർ, കൈ​നൂ​ർ, ന​ട​ത്ത​റ, മ​രോ​ട്ടി​ച്ചാ​ൽ, മാ​ന്ദാ​മം​ഗ​ലം, തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ ചെ​ന്പൂ​ക്കാ​വ്, കു​ണ്ടു​വാ​റ, ഗാ​ന്ധി​ന​ഗ​ർ, മ്യൂ​സി​യം ക്രോ​സ് ലെ​യി​ൻ, അ​യ്യ​ന്തോ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും മാ​ട​ക്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലും വെ​ള്ളം കു​തി​ച്ചു​യ​ർ​ന്നു. നൂ​റു ക​ണ​ക്കി​നു വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി. നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​ന​ശി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ റൂ​ൾ ക​ർ​വ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഡാ​മി​ലെ വെ​ള്ള​ത്തി​ന്‍റെ അ​ള​വു ക്ര​മീ​ക​രി​ക്കു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച​യാ​ണു വ​ൻ​നാ​ശ​ന​ഷ്ട​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

ശ​ക്ത​മാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പ​ന്പിം​ഗ് ലൈ​ൻ അ​ട​ക്കം ത​ക​ർ​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ 72 ഇ​ഞ്ചാ​ക്കി ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​തോ​ടെ മ​ണ​ലി​പ്പു​ഴ​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ക​ണ്ണാ​റ പാ​ല​ത്തി​നു മു​ക​ളി​ലൂ​ടെ​യും വെ​ള്ളം കു​തി​ച്ചൊ​ഴു​കി. രാ​ത്രി കൂ​ടു​ത​ൽ മ​ഴ​പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ക​ൽ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി​യ​ത്. വേ​ണ്ട​ത്ര മു​ൻ​ക​രു​ത​ൽ എ​ടു​ക്കാ​ൻ​ക​ഴി​യാ​തെ അ​ഞ്ഞൂ​റോ​ളം വീ​ടു​ക​ളെ​ങ്കി​ലും വെ​ള്ള​ത്തി​ലാ​യി. പീ​ച്ചി, ക​ണ്ണാ​റ, പു​ത്തൂ​ർ മേ​ഖ​ല​ക​ൾ ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യി. ഇ​വി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ വ്യാ​പ​ക​മാ​യി ഒ​ഴി​ഞ്ഞു​പോ​യി.

കെ​എ​ൽ​ഡി​സി ക​നാ​ലി​ന്‍റെ പു​ല്ല​ഴി​യി​ലു​ള്ള ബ​ണ്ട് പൊ​ട്ടി​ച്ചാ​ൽ വെ​ള്ള​മൊ​ഴി​വാ​ക്കാ​മെ​ന്ന നി​ർ​ദേ​ശ​വും ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​വി​ക്കൊ​ണ്ടി​ല്ല. വെ​ള്ളം കോ​ൾ​പ​ട​വി​ലേ​ക്ക് ഒ​ഴു​ക്കി​യി​രു​ന്നെ​ങ്കി​ൽ ര​ണ്ടു മ​ണി​ക്കൂ​റി​ൽ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​യു​മാ​യി​രു​ന്നു. പൊ​ന്നാ​നി​വ​രെ​യു​ള്ള 18,000 ഹെ​ക്ട​ർ കോ​ൾ​പ​ട​വി​ലേ​ക്കു വെ​ള്ള​മൊ​ഴു​ക്കി​യാ​ണ് 2020 ൽ ​വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി​യ​ത്.

അ​ന്വേ​ഷി​ച്ചു; ന​ട​പ​ടി​യി​ല്ല

തൃ​ശൂ​ർ: പീ​ച്ചി ഡാം ​തു​റ​ന്ന​തി​ൽ അ​ശാ​സ്ത്രീ​യ​ത​യു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ സ​ബ് ക​ള​ക്ട​ർ മു​ഹ​മ്മ​ദ് ഷെ​ഫീ​ക്കി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​കെ 43 കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ച്ചു. റൂ​ൾ​ക​ർ​വ് പാ​ലി​ക്കാ​ത്ത​തും ജ​ല​നി​ര​പ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ യ​ഥാ​സ​മ​യം ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ക്കാ​ത്ത​തു​മാ​ണ് കാ​ര​ണ​മെ​ന്നാ​ണു ക​ണ്ടെ​ത്ത​ൽ. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വീ​ഴ്ച​യു​ണ്ടാ​യെ​ന്നു വ്യ​ക്ത​മാ​യി​ട്ടും സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ലാ​ണു പ്ര​ള​യ​വും കൃ​ഷി​നാ​ശ​വു​മു​ണ്ടാ​യ​തെ​ന്നാ​ണു സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്. മ​നു​ഷ്യ​നി​ർ​മി​ത​മാ​ണു പ്ര​ള​യ​മെ​ന്നു പ​റ​യു​ന്ന​ത് സ​ഹാ​യം​ല​ഭി​ക്കാ​ൻ വി​ഘാ​ത​മാ​കു​മെ​ന്നും സ​ർ​ക്കാ​ർ വാ​ദി​ക്കു​ന്നു.