കെഎച്ച്ആർഎ വാ​ർ​ഷി​ക പൊ​തു​യോ​ഗം
Sunday, November 10, 2024 3:27 AM IST
ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ന് ചു​റ്റും നൂ​റു​മീ​റ്റ​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പാ​ര സ​മൂ​ഹ​ത്തി​ന് ഉ​ണ്ടാ​യി​ട്ടു​ള്ള ആ​ശ​ങ്ക​ക​ൾ കൃ​ത്യ​മാ​യി പ​രി​ഹ​രി​ക്കാ​ൻ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ത​യ്യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ​ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഗു​രു​വാ​യൂ​ർ യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കെഎ​ച്ച്ആ​ർഎ ​ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ആ​ർ.​ സു​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പ്ര​സി​ഡ​ന്‍റ് ഒ.​കെ. ആ​ർ. മ​ണി​ക​ണ്ഠ​ൻ അധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് സി. ​ബി​ജു​ലാ​ൽ, സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ജി.​കെ. പ്ര​കാ​ശ്, സു​ന്ദ​ര​ൻ നാ​യ​ർ, ര​വീ​ന്ദ്ര​ൻ ന​മ്പ്യാ​ർ, എ​ൻ.കെ. ​രാ​മ​കൃ​ഷ്ണ​ൻ, കെ.​പി. സു​ന്ദ​ര​ൻ, മു​ഹ​മ്മ​ദ് തൃ​പ്ര​യാ​ർ, വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് പ്രേ​മ പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ ക്ലീ​ൻ ​സി​റ്റി മാ​നേ​ജ​ർ കെ.​എ​സ്. ല​ക്ഷ്മ​ണ​ൻ, ഹെ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഹ​ർ​ഷി​ദ്, ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​അ​നു ജോ​സ​ഫ്, ഡോ. ​ദി​വ്യ എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ടു​ത്തു. ഏ​കാ​ദ​ശി - മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ത്ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി 12 ന് ​ ഡ്രൈഡേ ആ​ച​രി​ച്ച് ഹോ​ട്ട​ലു​ക​ളി​ൽ പ്ര​ത്യേ​ക ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​വാ​ൻ തീ​രി​മാ​നി​ച്ചു.