ധ​ന്വ​ന്ത​രി മൂ​ർ​ത്തി​യു​ടെ ഉ​യ​രംകൂ​ടി​യ പ്ര​തി​മ അ​നാച്ഛാ​ദ​നം ചെ​യ്തു
Tuesday, November 12, 2024 7:27 AM IST
എ​രു​മ​പ്പെ​ട്ടി: ഭാ​ര​ത​ത്തി​ലെ ഏ​റ്റ​വും ഉ​യ​രംകൂ​ടി​യ ധ​ന്വ​ന്ത​രി മൂ​ർ​ത്തി​യു​ടെ പ്ര​തി​മ നെ​ല്ലു​വാ​യ് ധ​ന്വ​ന്ത​രി ആ​യൂ​ർ​വേദ ഭ​വ​നി​ൽ അ​നാച്ഛാദ​നം ചെ​യ്തു. എ​ല്ലാ സം​സ്ഥാ​ ന​ങ്ങ​ളി​ലേ​യും മ​ണ്ണ് ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ന്ത്യ​യു​ടെ ഭൂ​പ​ട​വും ഇ​തോ​ടൊ​പ്പം ത​യാ​റാ​ക്കി. ആ​യുർ​വേ​ദ​ത്തി​ന്‍റെ ദേ​വ​നാ​യ ധ​ന്വ​ന്ത​രീ മൂ​ർ​ത്തി​യു​ടെ 24 അ​ടി ഉ​യ​ര​മു​ള്ള പ്ര​തി​മ​യു​ടെ അ​നാ​ശ്ചാ​ദ​നം ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ​രാ​യ 24 ആ​ചാ​ര്യ​ൻ​മാ​ർ ചേ​ർ​ന്ന് നി​ർ​വഹി​ച്ചു. ഗം​ഗ, യ​മു​ന, ബ്ര​ഹ്മ​പു​ത്ര, ഗോ​ദാ​വ​രി, ന​ർ​മ്മ​ദ, സി​ന്ധു, ഭാ​ര​ത​പ്പു​ഴ തു​ട​ങ്ങി​യ 24 പു​ണ്യ​ന​ദി​ക​ളി​ൽ നി​ന്നു​മു​ള്ള ജ​ല​വും മൂ​ന്ന് സ​മ​ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ജ​ല​വും ആ​യൂ​ർ​വേ​ദ ആ​ചാ​ര്യ​ൻ​മാ​രും ഡോ​ക്ട​ർ​മാ​രും പ്ര​തി​മ​യി​ൽ അ​ഭി​ഷേ​കം ചെ​യ്തു.

നെ​ല്ലു​വാ​യ് പ​ട്ടാ​മ്പി റോ​ഡി​ൽ ധ​ന്വ​ന്ത​രി ആ​യൂ​ർ​വേ​ദ ഭ​വ​നി​ലെ ഔ​ഷ​ധ ഉ​ദ്യാ​ന​ത്തി​ലാ​ണ് പ്ര​തി​മ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഗു​രു​വാ​യൂ​ർ എ​ള​വ​ള്ളി സ്വ​ദേ​ശി ബി​ജു​വാ​ണ് പ്ര​തി​മ​യു​ടെ ശി​ല്പി. ആ​റുമാ​സംകൊ​ണ്ടാണു നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചത്. നാ​ല് കൈ​ക​ളു​ള്ള ധ​ന്വ​ന്ത​രി പ്ര​തി​മ​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.​ ഇ​ന്ത്യ​യു​ടെ ഐക്യ​വും അ​ഖ​ണ്ഡ​ത​യും ഊ​ട്ടി ഉ​റ​പ്പി​ക്കു​ക​യെ​ന്ന​താ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​ ശ്രീ​കൃ​ഷ്ണ​ൻ, ഡെ​പ്യൂ​ട്ടി ചീ​ഫ് ഫി​സി​ഷ​ൻ ഡോ.​ എ​സ്. ശ്രീ​നാ​ഥ് എ​ന്നി​വ​ർ അ​റി​യി​ച്ചു.