കേ​ര​ള​ഗ്രോ ബ്രാ​ന്‍​ഡ​ഡ് ഷോപ്പ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, November 13, 2024 6:41 AM IST
കൊല്ലം: കൃ​ഷി​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഉ​ളി​യ​ക്കോ​വി​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് അ​നു​വ​ദി​ച്ച കൊ​ല്ലം ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ലെ കേ​ര​ള​ഗ്രോ ബ്രാ​ന്‍​ഡ​ഡ് ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മ​ന്ത്രി പി.​പ്ര​സാ​ദ് നി​ര്‍​വ​ഹി​ക്കും.

എം.​മു​കേ​ഷ് എംഎ​ല്‍എ അ​ധ്യ​ക്ഷ​നാ​കും. ക​ര്‍​ഷ​ക​ര്‍, ക​ര്‍​ഷ​ക സം​ഘ​ങ്ങ​ള്‍, കൃ​ഷി​ക്കൂ​ട്ട​ങ്ങ​ള്‍, ഫാ​മു​ക​ള്‍, എ​ഫ്​പി​ഒ​ക​ള്‍ എ​ന്നി​വ​രു​ടെ മൂ​ല്യ​വ​ര്‍​ധിത ഉ​ത്പ്പ​ന്ന​ങ്ങ​ളും ചെ​റു​ധാ​ന്യ ഉ​ത്പ്പ​ന്ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ല്‍ വി​പ​ണി ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള​ഗ്രോ ഔ​ട്ട്ലെ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

ക​ര്‍​ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തും ‘കേ​ര​ള​ഗ്രോ ബ്രാ​ന്‍​ഡ്' ല​ഭി​ച്ച​തു​മാ​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കു​ക​യാ​ണ് ല​ക്ഷ്യം. എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എംപി മു​ഖ്യാ​തി​ഥി​യാ​കും. മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ആ​ദ്യ​വി​ല്‍​പ​ന ന​ട​ത്തും.

ഉ​ളി​യ​ക്കോ​വി​ല്‍ സ​ര്‍​വീ​സ് കോ-​ഓ​പ്പ​റേ​റ്റി​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്അ​ഡ്വ.​വി. രാ​ജേ​ന്ദ്ര​ബാ​ബു, കൃ​ഷി വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള, ജി​ല്ലാ ക​ളക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കൊ​ല്ലം മ​ധു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.