ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു; മൂ​ന്നം​ഗകു​ടും​ബം ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Monday, November 11, 2024 6:08 AM IST
കാ​ഞ്ഞാ​ണി: കാ​ര​മു​ക്ക് പാ​ലാ​ഴി റോ​ഡി​ൽ ഓ​ട്ട​ത്തി​നി​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു. വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന മൂ​ന്നം​ഗ കു​ടും​ബം അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പാ​ലാ​ഴി സ്വ​ദേ​ശി ചി​രു​ങ്ക​ണ്ട​ത്ത് പ​വി​ത്ര​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​ന​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

കഴിഞ്ഞദിവസം രാ​ത്രി​യാ​ണ് സം​ഭ​വം. വ​ട​ക്കേ കാ​രമു​ക്ക് ഭാ​ഗ​ത്തേ​ക്ക് പ​വി​ത്ര​നും ഭാ​ര്യ വി​നി​യും മ​ക​ൻ അ​വ​നി​തും ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പോ​കു​മ്പോ​ഴാ​ണ് കാ​ര​മു​ക്ക് ചു​ള്ള്യാ​ൻവ​ള​വി​ൽ വെ​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച​ത്.

പു​ക ക​ണ്ട​തി​നെ തു​ട​ർ​ന്ന് ചാ​ടി​യി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ​ദു​ര​ന്തം ആ​ണ് ഒ​ഴി​വാ​യ​ത്. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് വെ​ള്ളം ഒ​ഴി​ച്ച് തീ​യ​ണ​ച്ചു.