സ്‌​കൂ​ള്‍ കായികമേള: ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു
Tuesday, November 12, 2024 7:27 AM IST
കൊ​ട​ക​ര: കേ​ര​ള സ്‌​കൂ​ള്‍ കായികമേള വി​ജ​യി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ കൊ​ട​ക​ര സെ​ന്‍റ് ഡോ​ണ്‍​ബോ​സ്‌​കോ ഹൈ​സ്‌​കൂ​ളി​ല്‍ അ​നു​മോ​ദി​ച്ചു.

ബോ​ള്‍ ബാ​ഡ്മി​ന്‍റ​ണ്‌ അ​ണ്ട​ര്‍ 19 കാ​റ്റ​ഗ​റി​യി​ല്‍ ഒ​ന്നാം​സ്ഥാ​നം​നേ​ടി​യ ജി​ല്ല ടീം ​അം​ഗം കെ.​ആ​ര്‍. ന​വ​നീ​ത, ജൂ​ണി​യ​ര്‍ വി​ഭാ​ഗം ടെ​ന്നീ​സി​ല്‍ കേ​ര​ള ടീം ​അം​ഗ​വും കേ​ര​ള​ത്തി​ലെ മി​ക​ച്ച​താ​ര​വു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​യ്ഞ്ച​ല്‍ ജ​സ്റ്റി​ന്‍, സ​ബ്ജൂ​ണി​യ​ര്‍ വി​ഭാ​ഗം ടെ​ന്നീ​സി​ല്‍ കേ​ര​ള ടീം ​അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കാ​ര്‍​ത്തി​ക എ​സ്. മേ​നോ​ന്‍, ജൂ​ണി​യ​ര്‍ വി​ഭാ​ഗം ടെ​ന്നീ​സി​ല്‍ സെ​ക്ക​ന്‍​ഡ് റ​ണ്ണ​റ​പ്പാ​യ എ​യ്ഞ്ച​ല്‍ ജ​സ്റ്റി​ന്‍, ആ​ദി​ത്യ ആ​ദ​ല്‍, എം.​എം. ആ​ന്‍​ഡ്രി​യ, അ​ന​ഘ അ​നി​ല​ന്‍, വി. ​പി. അ​ന്‍​വി​ദ, എം.​എ​സ്. എ​യ്ഞ്ച​ല്‍ റോ​സ്, ജൂ​ണി​യ​ര്‍ വി​ഭാ​ഗം നീ​ന്ത​ല്‍​മ​ത്സ​ര​ത്തി​ല്‍ സ​മ്മാ​നാ​ര്‍​ഹ​യാ​യ ആ​ല്‍​ബി​യ പ്ര​ദീ​പ് എ​ന്നി​വ​രെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്. കൊ​ട​ക​ര പ​ഞ്ചാ​യ​ത്തം​ഗം പ്ര​നി​ല ഗി​രീ​ശ​ന്‍ അ​നു​മോ​ദ​ന​യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​ആ​ര്‍. ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​ധാ​ന​ധ്യാ​പി​ക സി​സ്റ്റ​ര്‍ സം​ഗീ​ത, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​ജി ജോ​ബി, അ​ധ്യാ​പ​ക​പ്ര​തി​നി​ധി എം.​വി. സി​ബി, കാ​യി​കാ​ധ്യാ​പി​ക കെ.​ആ​ര്‍. ബീ​ന, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ആ​ഗ്‌​ന മേ​രി ജി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.